സൈബർ ആക്രമണം തുടർന്നാൽ ആത്മഹത്യ ചെയ്യേണ്ടി വരും- രേഷ്മ

അത്ര വലിയ അക്രമണമാണ് പാർട്ടി നേതാക്കളിൽ നിന്നുൾപ്പെടെ അനുഭവിക്കുന്നത്

സൈബർ ആക്രമണം തുടർന്നാൽ ആത്മഹത്യ ചെയ്യേണ്ടി വരും- രേഷ്മ

സൈബർ ആക്രമണം തുടർന്നാൽ കുടുംബം ആത്മഹത്യ ചെയ്യുകയല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലെന്ന് വലിയ രീതിയിൽ സൈബർ ആക്രമണം നേരിട്ടുകൊണ്ടിരിക്കുന്ന പുന്നോൽ ഹരിദാസൻ വധക്കേസിലെ പ്രതിക്ക് ഒളിച്ചു താമസിക്കാൻ വീട് നൽകിയതിൽ അറസ്റ്റിലായ അദ്ധ്യാപിക രേഷ്മയുടെ കുടുംബം. അനുദിനം വലിയ സൈബർ ആക്രമണമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. സൈബർ ഇടങ്ങളിൽ അകമിച്ചവർക്ക് തന്റെ ഫോട്ടോ നൽകിയത് പോലീസ് സ്റ്റേഷനിൽ നിന്നാണെന്നും, രേഷ്മയുടെയും, അമ്മയുടെയും, പ്രായപൂർത്തിയാകാത്ത മകളുടെയും മൊബൈൽ ഫോണുകൾ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്നത് രസീതി പോലും നൽകാതെയാണെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ രേഷ്മയുടെ കുടുംബം ആരോപിച്ചു. രേഷ്മയെ അപമാനിച്ചുകൊണ്ട് സിപിഎം നേതാവ് കാരായി രാജൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പുകളുടെ പകർപ്പും പരാതിയോടൊപ്പം നൽകി. സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ നടത്തിയ അധിക്ഷേപ പരാമർശവും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നാട്ടുകാരനായ മുഖ്യമന്ത്രിയേയും പാർട്ടിയേയും ഇപ്പോഴും നല്ല വിശ്വാസമുണ്ടെന്നും, അദ്ദേഹം വേണ്ട നടപടി സ്വീകരിക്കുമെന്ന് വിശ്വാസമുണ്ടെന്നും, പറയാനുള്ളത് പാർട്ടി വേദിയിൽ പറയുമെന്നും കുടുംബം വ്യക്തമാക്കി.