നടിയെ ആക്രമിച്ച കേസ്:കാവ്യ മാധവനെ ഉടനെ ചോദ്യം ചെയ്തേക്കാം
തുടരന്വേഷണം വേഗത്തിലാക്കാൻ ഹൈക്കോടതി ഉത്തരവ്
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം വേഗത്തിലാക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സുപ്രധാന സാക്ഷികളെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. കാവ്യ മാധവനെ ഉടൻ ചോദ്യം ചെയ്തേക്കാം.
കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രൈം ബ്രാഞ്ചിന് മുന്നിലുള്ളത് ആഴ്ചകള്‍ മാത്രമാണ്. മേയ് 31 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി നിര്‍ദേശം. അതിനാല്‍ തന്നെ സുപ്രധാന സാക്ഷികള്‍ ഉള്‍പ്പെടെയുള്ളവരെ ഉടന്‍ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം ആലോചിക്കുന്നത്. നേരത്തെ കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും, അന്വേഷണ സംഘം വീട്ടിലെത്തിയാല്‍ ചോദ്യം ചെയ്യലുമായി സഹകരിക്കാം എന്ന നിലപാടില്‍ കാവ്യ ഉറച്ച് നിന്നതോടെ അത് മുടങ്ങിയിരുന്നു
അന്വേഷണ ചുമതലയുള്ള ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റിയതോടുകൂടി അന്വേഷണം മന്ദഗതിയിൽ ആയിരുന്നു. പുതിയ മേധാവി കഴിഞ്ഞ ആഴ്ച സ്ഥാനമേറ്റത്തോടുകൂടിയാണ് അവലോകനം നടന്നത്
manikantan@mediagraamam.com