‘പാറ്റ’കൾ നാളെ രാജ്യവ്യാപകമായി തെരുവിലേക്ക്; സമരം പ്രഖ്യാപിച്ച് സി.ജെ.പി
CJP Calls for Nationwide Strike Tomorrow; Issues Guidelines for Peaceful Protests
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിനെതിരെയുണ്ടായ പോലീസ് അത്രിക്രമങ്ങളിൽ പരിക്കേറ്റവർക്ക് ഐക്യദാർഢ്യവുമായി നാളെ രാജ്യവ്യാപക സമരം പ്രഖ്യാപിച്ച് സിജെപി.
സമരത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാജ്യവ്യാപകമായി തെരുവിലിറങ്ങുന്ന പ്രതിഷേധക്കാർക്ക് പ്രത്യേക മാർഗനിർദേശങ്ങളും സിജെപി നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്. സമാധാനപരമായി പ്രതിഷേധം സംഘടിപ്പിക്കണമെന്നാണ് സിജെപി നിർദേശം.പ്രതിഷേധങ്ങളിൽ പങ്കെടുക്കുമ്പോൾ കൃത്യമായ അച്ചടക്കം പാലിക്കണമെന്നും മാർഗനിർദേശം നൽകിയിട്ടുണ്ട്. അതേസമയം സമരം ശക്തമാകുന്നതിനിടെ സമരക്കാർ ചർച്ചയ്ക്ക് തയാറാകണമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ആവശ്യപ്പെട്ടു.

ചർച്ചകളിലൂടെ മാത്രമേ പ്രശ്നങ്ങൾ പരിഹരിക്കാനാകൂ എന്നും ജെ.പി. നദ്ദയുടെ ഓഫീസിലോ വസതിയിലോ ചർച്ച നടത്താമെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു. സമരക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് ചർച്ച നടത്താമെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. എന്നാൽ ജന്തർ മന്ദറിൽ ചർച്ച നടത്താമെന്നാണ് സിജെപിയുടെ നിലപാട്.