സാമ്പത്തിക വര്‍ഷം; സ്വര്‍ണവില കൂടി
തിരുവനന്തപുരം: പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ദിനത്തില്‍ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. ആറുദിവസത്തിന് ശേഷമാണ് സ്വര്‍ണവില വര്‍ധിക്കുന്നത്. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് വെള്ളിയാഴ്ച കൂടിയത്. ഇതോടെ ഗ്രാമിന് 4810 രൂപയും പവന് 38,480 രൂപയുമായി. മാര്‍ച്ച് 25നാണ് അവസാനമായി സ്വര്‍ണവില വര്‍ധിച്ചത്. മാര്‍ച്ച് 26, 27 ദിവസങ്ങളില്‍ വില മാറ്റമില്ലാതെ തുടര്‍ന്നു. 28, 29,30 ദിവസങ്ങളില്‍ വില കുറഞ്ഞു. ഇന്നലെ വില മാറ്റമില്ലാതെ തുടര്‍ന്നു. ഒരു പവന് 38,120 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4765 രൂപയും. കഴിഞ്ഞ മാസം സ്വര്‍ണം പവന് 40,000 രൂപ കടന്നിരുന്നു. മാര്‍ച്ച് 9 ന് രാവിലെയായിരുന്നു ഒരു പവന് 40,560 രൂപയും ഗ്രാമിന് 5070 രൂപയുമായത്. മാര്‍ച്ചിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,670 രൂപയും പവന് 37,360 രൂപയുമാണ് മാര്‍ച്ചിലെ ഏറ്റവും കുറഞ്ഞ നിരക്ക്.