തൊഴിലുറപ്പ് വേതനം കൂട്ടി; കേരളത്തില്‍ 20 രൂപയുടെ വര്‍ദ്ധനവ്

കേരളത്തില്‍ 20 രൂപയുടെ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. 291 രൂപയായിരുന്ന വേതനം..

തൊഴിലുറപ്പ് വേതനം കൂട്ടി; കേരളത്തില്‍ 20 രൂപയുടെ വര്‍ദ്ധനവ്

ഡല്‍ഹി: ദേശീയഗ്രാമീണ തൊഴിലുറപ്പ് വേതനം കൂട്ടി. സാധാരണക്കാരായ സ്ത്രീകള്‍ക്ക് ഏറെ ആശ്വാസകരമായ പദ്ധതിയുടെ വേതനം കൂട്ടിയതിന്റെ സന്തോഷത്തിലാണ് നാട്ടിന്‍പുറത്തെ സ്ത്രീകള്‍. കേരളത്തില്‍ 20 രൂപയുടെ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. 291 രൂപയായിരുന്ന വേതനം 311 രൂപയിലേയ്ക്ക് എത്തി. രാജ്യത്ത് ഏറ്റവും കൂടുതല്‍ വര്‍ദ്ധനവ് ലഭിച്ച സംസ്ഥാനമാണ് കേരളം. തൊഴിലുറപ്പ് വേതനത്തിന്റെ കാര്യത്തിലും കേരളം മുന്നിലാണ്. 331 രൂപ ലഭിക്കുന്ന ഹരിയാനയാണ് ഇക്കാര്യത്തില്‍ ഏറ്റവും മുന്നില്‍.