ഏക സിവില്‍ കോഡ്; ബില്ലിന് അവതരണ അനുമതി നല്‍കരുത്
ഡല്‍ഹി: ഏക സിവില്‍ കോഡിനായുള്ള സ്വകാര്യ ബില്ലിന് അവതാരണാനുമതി നല്‍കരുത് എന്നാവശ്യപ്പെട്ട് സിപിഐ എം എംപിമാരായ എളമരം കരീം, വി ശിവദാസന്‍, കെ സോമപ്രസാദ്, ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ രാജ്യസഭയില്‍ നോട്ടീസ് നല്‍കി. ബിജെപി അംഗം ഡോക്ടര്‍ കിറോഡി ലാല്‍ മീണയാണ് ഇന്ത്യയില്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കാനുള്ള കമ്മിറ്റിക്കായി നിയമനിര്‍മാണം നടത്താന്‍ സ്വകാര്യ ബില്ല് കൊണ്ടുവരുന്നത്. സഭാ ചട്ടം 67 പ്രകാരം, ബില്ല് അവതരിപ്പിക്കാന്‍ അനുമതി നല്‍കരുത് എന്ന് എംപിമാര്‍ രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിടുവിനോട് ആവശ്യപ്പെട്ടു.