കാപ്പന് പരാതിയുണ്ടെല്‍ പറയണം; പരസ്യപ്രതികരണത്തിനെതിരെ വിഡി സതീശന്‍
കാപ്പന് പരാതിയുണ്ടെല്‍ പറയണം; പരസ്യപ്രതികരണത്തിനെതിരെ വിഡി സതീശന്‍
യു.ഡി.എഫ്. നേതൃത്വം തന്നെ സ്ഥിരമായി തഴയുന്നു എന്ന പാലാ എംഎല്‍എ മാണി സി.കാപ്പന്റെ വിമര്‍ശനത്തോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കാപ്പന്‍ പരസ്യമായി ഇത്തരം പരാമര്‍ശം നടത്തിയത് അനൗചിത്യമാണെന്നും പരാതിയുണ്ടെങ്കില്‍ അത് തന്നോടായിരുന്നു പറയേണ്ടിയിരുന്നതെന്നും സതീശന്‍ പറഞ്ഞു. കാപ്പന് പരാതിയുണ്ടെങ്കില്‍ അത് പരിഹരിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും പ്രതികരിച്ചു. മാണി സി കാപ്പന്‍ ഇത് വരെ പരാതിയുമായി എന്റെ അടുത്ത് വന്നിട്ടില്ല, പരാതിയുണ്ടെങ്കില്‍ അത് ഉന്നയിക്കേണ്ടത് തന്നോടായിരുന്നു പരസ്യമായി പറഞ്ഞത് അനൗചിത്യമാണ്. ഇനി അഥവാ പരാതിയുണ്ടെങ്കില്‍ പരിഹരിക്കും, ആര്‍എസ്പിയുടെ പരാതി പരിഹരിച്ചെന്നും വി.ഡി സതീശന്റെ പ്രതികരിച്ചു. യുഡിഎഫ് സംവിധാനത്തില്‍ മാണി സി കാപ്പന് പരാതി ഉണ്ടെങ്കില്‍ പരിഹരിക്കുമെന്നായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രതികരണം. മാണി സി. കാപ്പന്‍ യുഡിഎഫിന്റെ അവിഭാജ്യഘടകമാണെന്നും കാപ്പന്‍ നിലപാടുള്ള ആളാണെന്നും എല്‍ഡിഎഫിലേക്ക് പോകുമെന്ന് കരുതുന്നില്ലെന്നും തിരുവഞ്ചൂര്‍ കോട്ടയത്ത് പറഞ്ഞു. ഘടകകക്ഷികള്‍ പറയുന്നത് ന്യായമെങ്കില്‍ പരിഹരിക്കുന്ന മുന്നണിയാണ് യുഡിഎഫെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. യു.ഡി.എഫ്. തന്നോട് എടുക്കുന്ന നിലപാടിനെതിരെ പരാതിയുണ്ട്. ഒരു നേതാവിന് മാത്രമാണ് തന്നോട് വ്യക്തിപരമായ പ്രശ്‌നം ഉള്ളത്. യുഡിഎഫിനോട് തനിക്ക് നീരസമില്ലെന്നും കാപ്പന്‍ പാലായില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.