എല്‍പിജി സിലിണ്ടര്‍; 250 രൂപ ഇന്ന് കൂട്ടി
എല്‍പിജി സിലിണ്ടര്‍; 250 രൂപ ഇന്ന് കൂട്ടി
വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില വര്‍ധിച്ചു. ഇന്ന് 250 രൂപയാണ് സിലിണ്ടറുകള്‍ക്ക് വില വര്‍ധിച്ചിരിക്കുന്നത്. ന്യൂഡല്‍ഹിയില്‍ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന്റെ വില 2253 രൂപയായി. അതേസമയം, വീട്ടാവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറിനുള്ള വിലയില്‍ മാറ്റമില്ല. 14.2 കിലോയുടെ സിലിണ്ടറിന് രാജ്യ തലസ്ഥാനത്തെ വില 949.50 രൂപയാണ്. മുംബൈയില്‍ 19 കിലോ ഗ്യാസ് സിലിണ്ടറിന്റെ വില 2205 രൂപ ആയി. കൊല്‍ക്കത്തയില്‍ 2351 രൂപയും ചെന്നൈയില്‍ 2406 രൂപയുമാണ് വില. നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം തുടര്‍ച്ചയായി ഇന്ധന വില വര്‍ധിക്കുന്നുണ്ട്. എന്നാല്‍, ഇന്ന് പെട്രോള്‍-ഡീസല്‍ വില വര്‍ധിച്ചിട്ടില്ല.