നിരത്തുകളില്‍ ഇനി പറക്കേണ്ട; പിടിവീഴുമെന്ന് ഉറപ്പാണ്!!

തൃശൂര്‍ പാലക്കാട് ദേശീയപാതയില്‍ ഇത് നടപ്പിലാക്കിയിട്ടുണ്ട്. രണ്ട് നിരീക്ഷണ കാമറകള്‍ക്കിടയില്‍ വാഹനം സഞ്ചരിക്കാനെടുക്കുന്ന സമയം കമ്പ്യൂട്ടര്‍ സംവിധാനത്തിലൂടെ...

നിരത്തുകളില്‍ ഇനി പറക്കേണ്ട; പിടിവീഴുമെന്ന് ഉറപ്പാണ്!!

തിരുവനന്തപുരം: കാമറ ഇരിക്കുന്ന സ്ഥലം മുന്‍കൂട്ടി കണ്ട് വേഗത കുറയ്ക്കുകയും പിന്നീട് വേഗത കൂട്ടുന്ന തട്ടിപ്പ് പരിപാടി ഇനി നടക്കില്ല. നിരീക്ഷണ കാമറകളെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്ന വെര്‍ച്വല്‍ ലൂപ് സംവിധാനം വ്യാപമാക്കും. തൃശൂര്‍ പാലക്കാട് ദേശീയപാതയില്‍ ഇത് നടപ്പിലാക്കിയിട്ടുണ്ട്. രണ്ട് നിരീക്ഷണ കാമറകള്‍ക്കിടയില്‍ വാഹനം സഞ്ചരിക്കാനെടുക്കുന്ന സമയം കമ്പ്യൂട്ടര്‍ സംവിധാനത്തിലൂടെ വിശകലനം ചെയ്‌തെടുക്കുകയാണ് ഈ സംവിധാനത്തിലൂടെ . ഹെല്‍മറ്റ് ഇല്ലാതെ വാഹനം ഓടിച്ചാലും കാമറ പിടിക്കും. തത്സമയം വിവരം ഡല്‍ഹി കേന്ദ്ര ഗതാഗത വകുപ്പിന്റെ പരിവാഹന്‍ സൈറ്റിലേയ്ക്ക് പോകും. വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍ അടിസ്ഥാനമാക്കി ഉടമയെ കണ്ടെത്തി മെബൈല്‍ ഫോണിലേയ്ക്ക് പിഴ തുക എസ്എംഎസ് ആയി എത്തും.