അറബിക്കടലില്‍ അടുത്ത അഞ്ചുദിവസം മത്സ്യബന്ധനത്തിന് വിലക്ക്

അറബിക്കടലില്‍ അടുത്ത അഞ്ചുദിവസം മത്സ്യബന്ധനത്തിന് വിലക്ക്

   അറബിക്കടലില്‍ അടുത്ത അഞ്ചുദിവസം മത്സ്യബന്ധനം പാടില്ലെന്ന്​ അധികൃതര്‍​. ആഗസ്റ്റ് നാലു​ വരെ കടല്‍ പ്രക്ഷുബ്ധമാവാനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുണ്ടെന്ന്​ കേന്ദ്ര കാലാവസ്ഥ വകുപ്പും ദേശീയ സമുദ്ര ഗവേഷണ കേന്ദ്രവും മുന്നറിപ്പ് നല്‍കി.

തിങ്കളാഴ്ച രാവിലെ മുതല്‍ ഒരു മീറ്ററിലധികം ഉയരത്തില്‍ തിരമാലക്ക് സാധ്യതയുണ്ട്. ട്രോളിങ് നിരോധനം അവസാനിക്കുന്നതിനാലും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ സാധ്യതയുള്ളതിനാലും ഫിഷറീസ് വകുപ്പും കോസ്റ്റ് ഗാര്‍ഡും പ്രത്യേകം ശ്രദ്ധിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.

വേലിയേറ്റ നിരക്ക് സാധാരണയില്‍ കൂടുതലാണ്​. ശക്തമായ മഴ മൂലം വേലിയേറ്റ സമയത്ത്​ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം.