രാഷ്ട്രിയ പോരാട്ടത്തിനുണ്ടോ? സിപിഎമ്മിനെ വെല്ലുവിളിച്ച് ചെന്നിത്തല
'കൊല'റെയിലിനെതിരെയുള്ള താക്കീതായിരിക്കും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. '
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സിപിഐഎം രാഷ്ട്രീയ പോരാട്ടത്തിനാണ് തയ്യാറെടുക്കുന്നതെങ്കില്‍ അഡ്വ. കെ എസ് അരുണ്‍ കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കേണ്ടിയിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയ പോരാട്ടത്തിന് തയ്യാറെടുക്കാന്‍ ഞാന്‍ സിപിഐഎമ്മിനെ വെല്ലുവിളിക്കുകയാണ്. 'കൊല'റെയിലിനെതിരെയുള്ള താക്കീതായിരിക്കും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 'രാഷ്ട്രീയ പോരാട്ടത്തിനാണ് ഞങ്ങള്‍ തയ്യാറെടുക്കുന്നത്. എന്നാല്‍ രാഷ്ട്രീയ പോരാട്ടത്തിന് സിപിഐഎം തയ്യാറല്ല. ഞാന്‍ വെല്ലുവിളിക്കുകയാണ്. തയ്യാറുണ്ടോ. തയ്യാറുണ്ടെങ്കില്‍ നിങ്ങള്‍ അരുണ്‍കുമാറിനെ സ്ഥാനാര്‍ത്ഥിയായി നിലനിര്‍ത്തേണ്ടിയിരുന്നു. കൊലറെയിലിനെതിരെയുള്ള താക്കീതായിരിക്കും ഫലം.' രമേശ് ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ സഭ നിശ്ചയിക്കുമെന്ന് കരുതുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സഭയെ ഇതിലേക്ക് വലിച്ചിഴക്കേണ്ടകില്ല, ജനാധിപത്യവും മതേതരത്വവും ഉയര്‍ത്തിപിടിക്കുന്ന വിശാല ചിന്താഗതിയുള്ള സഭയാണ് കത്തോലിക്കസഭയെന്നും രമേശ് ചെന്നിത്തല കൂട്ടിചേര്‍ത്തു. 'കത്തോലിക്കാസഭാ എപ്പോഴും ജനാധിപത്യവും മതേതരത്വവും ഉയര്‍ത്തിപിടിക്കുന്ന വിശാലമായി ചിന്താഗതിയുള്ള സഭയാണ്. അവര്‍ ഒരിക്കലും സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമെന്ന് യാതൊരു വിശ്വാസവും ഇല്ല. അത് നിക്ഷിപ്ത താല്‍പര്യക്കാരുടെ പ്രചാരണമാണ്.' രമേശ് ചെന്നിത്തല പറഞ്ഞു.