റെയിൽവെ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റിൽ

റെയിൽവെ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റിൽ

  ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി  ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത യുവതിയെ അറസ്റ്റ് ചെയ്തു. കണ്ണൂരിൽ റെയിൽവെ ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയതെന്ന് പരാതി.  കണ്ണൂർ ഇരിട്ടി ചരൾ സ്വദേശി ബിൻഷ ഐസക്കാണ് അറസ്റ്റിലായത്.

റെയിൽവെയിൽ ജോലി വാഗ്ദാനം ചെയ്ത് ബിൻഷ ഐസക് പണം തട്ടിയെന്ന് അഞ്ച് പേരാണ് കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകിയത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് പരിശോധന ക്ലർക്ക് ആയി ജോലി ഒഴിവുണ്ടെന്നും ജോലി ലഭിക്കാൻ സഹായിക്കാമെന്നും പറഞ്ഞായിരുന്നു പണം തട്ടിയത്. പതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരാണ് പൊലീസിയിൽ പരാതി നൽകിയത്

ഇരിട്ടിയിലെ ഒരു ഫ്ലാറ്റ് കേന്ദ്രീകരിച്ച് ബിൻഷ തട്ടിപ്പ് നടത്തിയിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. യുവതിയെ ചോദ്യം ചെയ്തതിൽ നിന്നും തട്ടിപ്പ് സംഘത്തിൽ കൂടുതൽ പേർ ഉള്ളതായും പൊലീസിന് വിവരം ലഭിച്ചു. തട്ടിപ്പിൽ പങ്കാളിത്തമുള്ള കൂടുതൽപേരെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.