പിണറായി സര്‍ക്കാര്‍ വാര്‍ഷികം; വിഡി സതീശന്‍ വിട്ടുനില്‍ക്കും

പിണറായി സര്‍ക്കാര്‍ വാര്‍ഷികം; വിഡി സതീശന്‍ വിട്ടുനില്‍ക്കും

പിണറായി സര്‍ക്കാര്‍ വാര്‍ഷികം; വിഡി സതീശന്‍ വിട്ടുനില്‍ക്കും

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ഇന്ന് നടക്കുന്ന ഒന്നാം വാര്‍ഷിക ചടങ്ങ് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ബഹിഷ്‌ക്കരിക്കും. കണ്ണൂരില്‍ വൈകീട്ട് നടക്കുന്ന പരിപാടിയില്‍ വി ഡി സതീശനും ക്ഷണമുണ്ടായിരുന്നു. സില്‍വര്‍ലൈനില്‍  സമരം ചെയ്യുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ യോജിപ്പ് വേണ്ടെന്നാണ് കോണ്‍ഗ്രസ് നിലപാട്. അതേസമയം മറ്റ് ജില്ലകളില്‍ നടക്കുന്ന വാര്‍ഷികാഘോഷ പരിപാടിയിലേക്ക് ക്ഷണം കിട്ടിയ യുഡിഎഫ് ജനപ്രതിനിധികള്‍ക്ക് യുക്തിയനുസരിച്ച് തീരുമാനമെടുക്കാമെന്നും കോണ്‍ഗ്രസ് നേതൃത്വം വിശദീകരിച്ചു.