കല്ലിടല്‍ അവസാനിപ്പിച്ചത് യുഡിഎഫിന്റെ വിജയമെന്ന് വിഡി സതീശന്
കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിയ്ക്കായി സര്‍ക്കാര്‍ സര്‍വ്വേകല്ല് ഇടുന്ന പരിപാടി അവസാനിപ്പിച്ചത് യുഡിഎഫ് സമരത്തിന്റെ വിജയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് കൊച്ചിയില്‍ പറഞ്ഞു. സമരത്തിന്റെ ഒന്നാംഘട്ടത്തിന്റെ വിജയമാണ്. സില്‍വര്‍ലൈന്‍ വിരുദ്ധ സമതിയുടെ പ്രക്ഷോഭങ്ങളും ഫലംകണ്ടു. കല്ലിടല്‍ നടത്താതെ തന്നെ സാമൂഹിക ആഘാത പഠനം നടത്താനാകുമെന്ന് യുഡിഎഫ് നേരത്തെ തന്നെ പറഞ്ഞതാണ്. എന്നാല്‍ സര്‍ക്കാര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. ജിപിഎസ് സംവിധാനം ഉപയോഗിച്ച് കല്ലിടാതെ തന്നെ സാമൂഹിക ആഘാത പഠനം നടത്തുവാന്‍ സാധിക്കുമെന്ന ബോധ്യം സര്‍ക്കാരിന് ഇപ്പോഴാണുണ്ടായത്. കെ റെയില്‍ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ എടുത്ത കേസുകള്‍ റദ്ദാക്കണമെന്നും വിഡി സതീശന് ആവശ്യപ്പെട്ടു.
nikhil@mediagraamam.com