സില്‍വര്‍ ലെയിനില്‍ വിശദീകരണം; സിപിഎം നേതാക്കള്‍ക്ക് നാട്ടുകാരുടെ തെറി വിളി

സില്‍വര്‍ ലെയിനില്‍ വിശദീകരണം; സിപിഎം നേതാക്കള്‍ക്ക് നാട്ടുകാരുടെ തെറി വിളി

ചെങ്ങന്നൂരില്‍ സില്‍വര്‍ലൈന്‍ പദ്ധതി  കടന്നുപോകുന്ന വെണ്‍മണി പുന്തലയില്‍ വിശദീകരണത്തിനെത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ ശകാരവര്‍ഷവുമായി നാട്ടുകാര്‍. വിശദീകരണത്തിനിടെ, ഇതുവഴി സില്‍വര്‍ലൈന്‍ കടന്നുപോകുന്നതിന് യോജിപ്പുള്ള ആളല്ല താനെന്നു സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പറഞ്ഞതും പാര്‍ട്ടിയില്‍ വിവാദമായി.  

കഴിഞ്ഞദിവസം വെണ്‍മണി പഞ്ചായത്ത് 9ാം വാര്‍ഡ് പുന്തലയിലെത്തിയ ജനപ്രതിനിധികളും ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെയുള്ളവരെയാണ് ശകാരവര്‍ഷവുമായി നാട്ടുകാര്‍ നേരിട്ടത്. ഒരു ന്യായീകരണവും കേള്‍ക്കേണ്ടെന്നും കിടപ്പാടം വിട്ടിറങ്ങാന്‍ തയാറല്ലെന്നും ഇവര്‍ നേതാക്കളോട് തീര്‍ത്തു പറഞ്ഞു. നിര്‍ബന്ധമാണെങ്കില്‍ നിങ്ങളുടെ വസ്തു ഞങ്ങള്‍ക്ക് എഴുതി തരൂ, അപ്പോള്‍ വീടു വിട്ടിറങ്ങാം എന്നും ചിലര്‍ പറഞ്ഞു. വിശദീകരണം ഉള്‍പ്പെടുത്തിയ ലഘുലേഖകള്‍ വാങ്ങാനും നാട്ടുകാര്‍ കൂട്ടാക്കിയില്ല. പ്രതിഷേധം കനത്തതോടെ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം എത്തിയതാണെന്നു പറഞ്ഞ് നേതാക്കള്‍ തടിതപ്പി. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.