പോക്‌സോ കേസ് പ്രതിയുടെ ആത്മഹത്യയില്‍ പ്രതിഷേധവുമായി കുടുംബം

പോക്‌സോ കേസ് പ്രതിയുടെ ആത്മഹത്യയില്‍ പ്രതിഷേധവുമായി കുടുംബം

കൊച്ചി: പോക്‌സോ കേസ് പ്രതിയുടെ ആത്മഹത്യയില്‍ പ്രതിഷേധവുമായി കുടുംബം. ഇന്നലെ രാത്രിയാണ് പോക്‌സോ കേസ് പ്രതിയായ അജിത് വീട്ടില്‍ ആത്മഹത്യ ചെയ്തത്. തന്റെ മരണത്തില്‍ സുഹൃത്തും കുടുംബവുമാണ് കുറ്റക്കാരെന്ന കുറിപ്പും എഴുതിവച്ചതിന് ശേഷമാണ് മരിച്ചത്. ഇതിന് പിന്നാലെ അജിതിന്റെ അമ്മയും മറ്റ് ബന്ധുക്കളും കടവന്ത്ര പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു. തന്നെ പോക്‌സോ കേസില്‍ വ്യാജമായി കുടുക്കിയതാണ്. കേസ് നല്‍കിയ പെണ്‍കുട്ടിയുടെ സുഹൃത്ത്കൂടിയായ വ്യക്തിയാണ് കേസില്‍ കുടുക്കിയത്. പൊലീസ് അറസ്റ്റ് ചെയ്ത അജിത് രണ്ടാഴ്ച്ചയ്ക്ക് ശേഷമാണ് തിങ്കളാഴ്ച്ച ജാമ്യത്തിലിറങ്ങിയത്. ബാംഗ്ലൂരില്‍ സൈക്കോളജി വിദ്യാര്‍ഥിയാണ് മരിച്ച അജിത്.