സ്വകാര്യ കമ്പനിക്ക് ചട്ടങ്ങൾ മറികടന്ന് കരാർ, ഡിജിപി അനിൽ കാന്ത് മാപ്പ് എഴുതികൊടുത്തപ്പോൾ അനധികൃത ഇടപാടിന് അനുമതി

സ്വകാര്യ കമ്പനിക്ക് ചട്ടങ്ങൾ മറികടന്ന് കരാർ, ഡിജിപി അനിൽ കാന്ത് മാപ്പ് എഴുതികൊടുത്തപ്പോൾ അനധികൃത ഇടപാടിന് അനുമതി

  വെബ്സൈറ്റ് നവീകരണവുമായി ബന്ധപ്പെട്ട് പോലീസ് മേധാവി അനിൽ കാന്തിനു വീഴ്ച. തെറ്റ് തിരിച്ചറിഞ്ഞു മാപ്പ് എഴുതി നല്കിയപ്പോൾ പൊലീസ് വകുപ്പ് അനധികൃത ഇടപാടിന് അനുമതിയും നൽകി. പൊലീസ് ആസ്ഥാനത്ത് പൊലീസ് വെബ്സൈറ്റ് നവീകരണത്തിനു ചട്ടം പാലിക്കാതെ സ്വകാര്യ ഏജൻസിക്ക് 4,01,200 രൂപ അനുവദിച്ചതാണ് അനിൽ കാന്തിനു പറ്റിയ വീഴ്ച. പൊലീസ് വകുപ്പിൽ എത്ര തുക ചെലവഴിക്കുന്നതിനും ഡിജിപി മുൻകൂർ അനുമതി വാങ്ങണം. ആഭ്യന്തര സെക്രട്ടറിയാണ് അത് അം​ഗീകരിക്കേണ്ടത്. ആവശ്യം ബോധ്യപ്പെടുത്തി വിവിധ കമ്പനികളിൽ നിന്ന് ക്വട്ടേഷൻ വാങ്ങിയ ശേഷം മാത്രമാണ് പണം അനുവദിക്കുന്നത്. എന്നാൽ വെബ് സൈറ്റ് നവീകരണത്തിന് ഈ നടപടിക്രമങ്ങളൊന്നും അനിൽ കാന്ത് പാലിച്ചില്ല. പകരം, ഒരു സ്വകാര്യ കമ്പനിക്ക് സ്വന്തം കൈയിൽ നിന്ന് 4,01,200 രൂപ നൽകുകയിരുന്നു. അതിന്റെ ബിൽ നൽകി പണം പിൻവലിക്കാനെത്തിയപ്പോഴാണ് ആഭ്യന്തര വകുപ്പ് എതിർപ്പ് അറിയിച്ചത്. നടപടിക്രമങ്ങൾ പാലിക്കാതെ പണം അനുവദിച്ചാൽ എജി എതിർക്കുമെന്ന് വകുപ്പിൽ നിന്ന് അറിയിച്ചു. തുടർന്നാണ് ഡിജിപി മാപ്പെഴുതി നൽകിയതും പണം കൈപ്പറ്റിയതും. മേലിൽ ഈ അബദ്ധം പറ്റില്ലെന്നും ഡിജിപി അറിയിച്ചു.