തെരഞ്ഞെടുപ്പിന് തയാറാകാന്‍ ഇമ്രാന്‍ഖാന്‍
തെരഞ്ഞെടുപ്പിന് തയാറാകാന്‍ ഇമ്രാന്‍ഖാന്‍
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഭരണഘടനയ്ക്ക് എതിരാണ് പ്രമേയമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു. ഏപ്രില്‍ 25 വരെ വോട്ടെടുപ്പ് അനുവദിക്കില്ല, ദേശീയ സുരക്ഷയെ മുന്‍ നിര്‍ത്തിയാണ് തീരുമാനമെന്നും സ്പീക്കര്‍ പറഞ്ഞു. നടപടിയില്‍ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചതോടെ സഭയില്‍ നിന്ന് സ്പീക്കര്‍ ഇറങ്ങിപ്പോവുകയും ചെയ്തു. ഇതോടെ സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. നാടകീയ സംഭവങ്ങളാണ് പാകിസ്ഥാനില്‍ അരങ്ങേറുന്നത്. പ്രതിപക്ഷം ദേശീയ അസംബ്ലിയില്‍ പ്രതിഷേധിക്കുകയാണ്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സഭയില്‍ എത്തിയിരുന്നില്ല.
അതേസമയം സഭ പിരിച്ചുവിടണമെന്ന് പ്രസിഡന്റ് ആരിഫ് അല്‍വിയോട് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു. ജനങ്ങളോട് തെരഞ്ഞെടുപ്പിന് തയാറാകാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.അവിശ്വാസ പ്രമേയം നിരസിച്ചതിന് പ്രധാനമന്ത്രി ഇമ്രാന്‍ രാജ്യത്തെ അഭിനന്ദിച്ചു, 'ഭരണം അട്ടിമറിക്കാനുള്ള ശ്രമവും വിദേശ ഗൂഢാലോചനയും ഡെപ്യൂട്ടി സ്പീക്കര്‍ നിരസിച്ചു' എന്ന് ഇമ്രാന്‍ പറഞ്ഞു.