ലൈംഗീകതയില്‍ സ്ത്രീയുടെ അധികാരം സംരക്ഷിക്കപ്പെടണമെന്ന് ഹൈക്കോടതി

ലൈംഗീകതയില്‍ സ്ത്രീയുടെ അധികാരം സംരക്ഷിക്കപ്പെടണമെന്ന് ഹൈക്കോടതി

ലൈംഗീകതയില്‍ സ്ത്രീയുടെ അധികാരം സംരക്ഷിക്കപ്പെടണമെന്ന് ഹൈക്കോടതി

കൊച്ചി: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കുറ്റം ബാധകമാകണമെങ്കില്‍ ശരിയായ വിവരങ്ങള്‍ മറച്ചുവെച്ചാണ് ശാരീരിക ബന്ധത്തിനുള്ള അനുമതിനേടിയത് എന്ന് വ്യക്തമായാല്‍ മാത്രം പീഡനകുറ്റം ചുമത്താന്‍ കഴിയൂ എന്ന് കേരള ഹൈക്കോടതി. ശാരീരിക ബന്ധത്തിനു ശേഷം പ്രതി മറ്റൊരു വിവാഹം ചെയ്തതു കൊണ്ടു മാത്രം ഈ കുറ്റം ചുമത്താന്‍ കഴിയില്ലെന്നു ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ലൈംഗികകാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് സ്ത്രീയുടെ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. നിയമവും ഇത് അംഗീകരിക്കുന്നുണ്ട്. ബലപ്രയോഗവും ലൈംഗികകാര്യങ്ങളില്‍ തീരുമാനം എടുക്കാനുള്ള സ്ത്രീയുടെ സ്വാതന്ത്ര്യം ലംഘിക്കുന്നതുമാണ് കുറ്റകൃത്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്, കോടതി പറഞ്ഞു. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിച്ചതിനെതിരേ ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശി രാമചന്ദ്രന്‍ (ചന്ദ്രന്‍ 35) നല്‍കിയ അപ്പില്‍ പരിഗണിക്കവേയാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. കേസില്‍ ജീവപര്യന്തം തടവ് റദ്ദാക്കി.