2024ല്‍ 40 ലോക്‌സഭാ സീറ്റ് ബിജെപിക്ക് നഷ്ടമാകും; ജെഡിയു കളി തുടങ്ങി

2024ല്‍ 40 ലോക്‌സഭാ സീറ്റ് ബിജെപിക്ക് നഷ്ടമാകും; ജെഡിയു കളി തുടങ്ങി

പാറ്റ്ന: ബീഹാറില്‍ പുറത്തായതിന് പിന്നാലെ കേന്ദ്രത്തില്‍ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന അവകാശവാദവുമായി ജനതാദള്‍ യുണൈറ്റഡ്. മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രമായി 40 ലോക്‌സഭാ സീറ്റുകളും ബിജെപിക്ക് നഷ്ടമാകുമെന്ന് ജനതാദള്‍ യുണൈറ്റഡ് പ്രസിഡന്റ് ലാലന്‍ സിംഗ് പറഞ്ഞു.2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി ബിജെപി 47 സീറ്റുകള്‍ നേടിയിരുന്നു. രാഷ്ട്രീയ ജനതാദള്‍ അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനെ കണ്ട് ആരോഗ്യവിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷമായിരുന്നു ലാലന്‍ സിംഗിന്റെ പ്രതികരണം. 
'2024 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിഴുതെറിയാന്‍ ഞാന്‍ ലാലു ജിയില്‍ നിന്ന് അനുഗ്രഹം വാങ്ങി. 303 സീറ്റുകള്‍ നേടിയ ബിജെപിയുടെ 40 സീറ്റുകള്‍ കുറയ്ക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ മൂന്ന് സംസ്ഥനങ്ങളില്‍ മാത്രമായി അവരുടെ 40 സീറ്റുകള്‍ കുറയുമെന്നും' ജെഡിയു പ്രസിഡന്റ് പറഞ്ഞു. ജെഡിയുവുന്റെ അവകാശ വാദം സത്യമാണെങ്കില്‍ യുപിഎയ്ക്ക തിരിച്ചുവരുവാനുള്ള സുവര്‍ണ അവസരമാണ് കൈവന്നിരിക്കുന്നത്.