വിധി പ്രതീക്ഷിച്ചിരുന്നുവെന്ന് ബാലചന്ദ്രുകമാര്‍
ഇത് പ്രതീക്ഷിച്ചിരുന്ന വിധിയാണെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. നല്‍കിയ തെളിവുകള്‍ കോടതി സ്വീകരിച്ചു, അംഗീകരിച്ചു. തന്റെ വിശ്വാസ്യത തകര്‍ക്കാന്‍ എതിര്‍കക്ഷികള്‍ ശ്രമിച്ചുവെന്നും വിധിയിലൂടെ തന്റെ വിശ്വാസ്യത തിരിച്ചു കിട്ടിയെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ദിലീപിന്റെ ഹര്‍ജി തള്ളിയ വിധിയില്‍ അതിയായ സന്തോഷമുണ്ടെന്നും ബാലചന്ദ്രകുമാര്‍ അറിയിച്ചു. 27 ഓഡിയോ ക്ലിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓഡിയോ ക്ലിപ്പ് വരെ കൂട്ടത്തിലുണ്ട്. പുറത്തുവന്നതൊക്കെ ടീസര്‍ മാത്രമാണെന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഘട്ടത്തിലെത്തി നില്‍ക്കെയായിരുന്നു സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ കടന്നുവരവ്. സംവിധായകന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ കേസിന്റെ ഗതിയെ തന്നെ മാറ്റിമറിച്ചു.