കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാം; തരൂരിന് സോണിയയുടെ പച്ചക്കൊടി
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാൻ ശശി തരൂരിനു സോണിയ ഗാന്ധിയുടെ അനുമതി. അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചു ശശി തരൂർ സോണിയ ഗാന്ധിയെ കണ്ടിരുന്നു.
രാഹുല്‍ ഗാന്ധി മത്സരിച്ചേക്കില്ലെന്നും സോണിയ അറിയിച്ചതായാണ് വിവരം. രാഹുല്‍ അധ്യക്ഷ സ്ഥാനത്തേക്കില്ലെങ്കില്‍ മത്സരിക്കാന്‍ തരൂര്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു. പൊതു സ്വീകാര്യനായ സ്ഥാനാർഥിയാകാനുള്ള നീക്കത്തിന്റെ ഭാഗമായി തരൂര്‍ പല നേതാക്കളോടും സംസാരിച്ചിരുന്നു.
അതേസമയം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പ്രസിഡന്റ് സ്ഥാനാർഥിയാകുന്നതിനോടാണു ഗാന്ധി കുടുംബത്തിനു താൽപര്യമെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു.