കോവിഡ് കേസുകള്‍ കൂടുന്നു
ദില്ലി, ഉത്തര്‍പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറം എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ പ്രതിദിന രോഗികളുടെ എണ്ണം..
ഡല്‍ഹി: ഇടവേളയ്ക്ക് ശേഷം രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും കൂടുന്നു. 24 മണിക്കൂറില്‍ രാജ്യത്ത് 2067 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചത്. 0.49 ശതമാനമാണ് രാജ്യത്തെ പൊസിറ്റിവിറ്റി നിരക്ക്. ദില്ലി, ഉത്തര്‍പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറം എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ പ്രതിദിന രോഗികളുടെ എണ്ണം നൂറ് കടന്നത്. നിലവില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന പ്രധാന നഗരങ്ങളില്‍ ദില്ലിയാണ് ഏറ്റവും മുമ്പിലുള്ളത്. ദില്ലിയിലെ കൊവിഡ് സാഹചര്യം വിലയിരുത്താനുള്ള നിര്‍ണ്ണായകമായ ദുരന്ത നിവാരണ അതോറിറ്റി യോഗം ഇന്ന് ചേരും. തലസ്ഥാനത്ത് മാസ്‌ക് ഉള്‍പ്പെടെ ഉള്ള നിബന്ധനകള്‍ വീണ്ടും കര്‍ശനമാക്കിയേക്കും. നേരത്തെ ഉണ്ടായിരുന്നത് പോലെ മാസ്‌ക് ഉപയോഗിച്ചില്ലെങ്കില്‍ 500 രൂപ പിഴ ഈടാക്കാന്‍ തീരുമാനിക്കാനും സാധ്യതയുണ്ട്. പ്രതിദിന രോഗികളുടെ എണ്ണം കൂടിയതിന് പിന്നാലെ ദില്ലി, ഉത്തര്‍പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറാം, എന്നീ സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യ മന്ത്രാലയം കത്തയച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം.