ജെസ്‌നയെ കണ്ടെത്താന്‍ തീവ്രശ്രമം; 191 രാജ്യങ്ങളില്‍ യെല്ലോ നോട്ടീസ്
കൊച്ചി: നാലു വര്‍ഷം മുന്‍പ് പത്തനംതിട്ട വെച്ചചൂച്ചിറയില്‍ നിന്ന് കാണാതായ ജെസ്ന മരിയയെ കണ്ടെത്താനായി സിബിഐ ഇന്റര്‍പോള്‍ മുഖേനേ 191 രാജ്യങ്ങളില്‍ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചു. 2018 മാര്‍ച്ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ്. ഡി കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ജസ്ന മരിയ ജയിംസിനെ കാണാതായത്. ജെസ്നയുടെ ഫോട്ടോ, കേസിനെ സംബന്ധിച്ച വിവരങ്ങള്‍, തിരിച്ചറിയാനുള്ള അടയാളങ്ങള്‍ തുടങ്ങിയവ ഇതര രാജ്യങ്ങളിലെ ഇന്റര്‍പോളിന് കൈമാറി. ജെസ്നയെ കാണാതായതിനെ തുടര്‍ന്ന് ലോക്കല്‍ പൊലീസ് മുതല്‍ വിവിധ ഏജന്‍സികള്‍ കേസ് അന്വേഷിച്ചെങ്കിലും ജസ്നയെ ഇതുവരെ കണ്ടെത്താനായിരുന്നില്ല. ഇതോടെ 2021 ഫെബ്രുവരിയില്‍ കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു. ജെസ്‌നയെ കണ്ടെത്താന്‍ സഹോദരന്‍ ജെയ്സ് ജോണ്‍ ജയിംസ് ഉള്‍പ്പെടെ നല്‍കിയ ഹര്‍ജിയില്‍ 2021 ഫെബ്രുവരി 19നാണു കോടതി കേസ് സിബിഐ അന്വേഷിക്കാന്‍ ഉത്തരവിട്ടത്.