ദേവേന്ദ്ര ഫഡ്‌നാവിസും ഏക്നാഥ് ഷിൻഡെയും രഹസ്യമായി ചർച്ച നടത്തി
മന്ത്രിസഭ രൂപീകരണചർച്ചയെന്ന് റിപ്പോർട്ട്
ശിവസേന വിമത നേതാവ് ഏക്നാഥ് ഷിൻഡെയും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് രഹസ്യചർച്ച നടത്തിയതായി റിപ്പോർട്ട്. വെള്ളിയാഴ്‌ച രാത്രി ഗുജറാത്തിലെ വഡോദരയിലാണ് ചർച്ച നടന്നതെന്നാണ് അടുത്തവൃത്തങ്ങൾ നൽകുന്ന വിവരം.
ഗുവാഹത്തിയിൽനിന്ന് പ്രത്യേകം ചാർട്ടർ ചെയ്ത വിമാനത്തിലാണ് ഷിൻഡെ വഡോദരയിലെത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചർച്ചയിൽ പങ്കെടുത്തെന്നു സൂചനയുണ്ട്. ചർച്ചയ്ക്കുശേഷം ഷിൻഡെ ഗുവാഹത്തിയിലേക്കു മടങ്ങി.
നാൽപതോളം എംഎൽഎമാരാണ് ഷിൻഡെയ്ക്കൊപ്പം ഗുവാഹത്തിയിലുള്ളത്. ഇവരിൽ ഷിൻഡെ ഉൾപ്പെടെ 16 എംഎൽഎമാർക്ക് മഹാരാഷ്ട്ര ഡപ്യൂട്ടി സ്പീക്കർ അയോഗ്യത നോട്ടിസ് അയച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരത്തിനകം മറുപടി നൽകാനും മുംബൈയിലെത്താനുമാണ് നിർദേശം