രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം ഇതുവരെ 30 പേർ അറസ്റ്റിലായി
എസ് എഫ് ഐ ജില്ലാ നേതൃത്വത്തി നെതിരെ നടപടിയുണ്ടാകും
രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തിൽ നടപടി തീരുമാനിക്കാന്‍, എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി ചൊവ്വാഴ്ച യോഗം ചേരും. യോഗത്തിൽ സംസ്ഥാന സെൻറർ അംഗങ്ങൾ പങ്കെടുക്കും.
എംപിയുടെ ഓഫീസാക്രമിച്ച സംഭവത്തിൽ നേതൃത്വത്തിനെതിരെ നടപടിയുണ്ടാകുമെന്ന് സംസ്ഥാന -കേന്ദ്ര നേതൃത്വങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു. ജില്ലാ കമ്മിറ്റിയുടെ വിശദീകരണം കേട്ട ശേഷമാകും നടപടിയുണ്ടാകുകയെന്നാണ് വിവരം.
രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച കേസിൽ അഞ്ച് എസ്എഫ്ഐ പ്രവർത്തകരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ സംഭവത്തിൽ പിടിയിലായവരുടെ എണ്ണം 30 ആയി.