ശ്രീമതി കേട്ട, ശ്രീമതി മാത്രം കേട്ട ആ കെട്ടിടം തകരുന്ന പോലത്തെ ശബ്ദമെന്ത്? : എകെജി സെന്റർ ആക്രമണത്തിൽ വി ടി ബൽറാം

ശ്രീമതി കേട്ട, ശ്രീമതി മാത്രം കേട്ട ആ കെട്ടിടം തകരുന്ന പോലത്തെ  ശബ്ദമെന്ത്? : എകെജി സെന്റർ ആക്രമണത്തിൽ വി ടി ബൽറാം

 രണ്ടാഴ്ച്ചയിലേറെ കാലം അന്വേഷിച്ചും കണ്ടെത്താനാവാത്ത പ്രഹേളികയായി മാറിയിരിക്കുകയാണ് എകെജി സെന്റർ ആക്രമണക്കേസ്.
 കേസ് അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ പടക്കനിർമാണക്കാരുടെയും കച്ചവടക്കാരുടെയും വിവരം ശേഖരിച്ചു തുടങ്ങിയെന്നാണ് സൂചന.
ഇത് എന്ത് ഗതികേടാണെന്നു ചോദിച്ചു കോൺഗ്രസ് നേതാവ് വി.ടി.ബൽറാമും രംഗത്തെത്തി. ‘ശോ... എന്തൊരു ഗതികേടാണ്. കമ്യൂണിസത്തെ തകർക്കാനുള്ള സാമ്രാജ്യത്വത്തിന്റെ ആഗോള ഗൂഢാലോചനയിൽ തുടങ്ങിയ അന്വേഷണമാണ്. ഇപ്പോഴിതാ ദീപാവലി സമയത്തെ പടക്കക്കച്ചവടക്കാരിൽ എത്തിനിൽക്കുന്നു!  എന്നാലും സഖാവ് ശ്രീമതി കേട്ട, ശ്രീമതി മാത്രം കേട്ട, ആ കെട്ടിടം തകരുന്ന പോലത്തെ അതിഭയങ്കരമായ ശബ്ദം എന്തായിരിക്കും?– ബൽറാം പരിഹാസത്തോടെ ചോദിക്കുന്നു.