വില്പനയ്ക്ക്: ഭാരത് പെട്രോളിയവും വില്പനയ്ക്ക് വെക്കുന്നു

20 മുതൽ 25 ശതമാനം ഓഹരികൾ വിറ്റഴിക്കാൻ നീക്കം

വില്പനയ്ക്ക്: ഭാരത് പെട്രോളിയവും വില്പനയ്ക്ക് വെക്കുന്നു

  പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയത്തിന്റെ ഓഹരികള്‍ വിറ്റഴിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ നാലിലൊന്ന് ഓഹരികള്‍ വിറ്റഴിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നതെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത രണ്ട് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രതീക്ഷിച്ചതിലും മന്ദഗതിയിലാണ് കേന്ദ്രസര്‍ക്കാര്‍ വിറ്റഴിക്കല്‍ നടപടികളുമായി മുന്നോട്ട് പോകുന്നതെന്നും അവര്‍ പറഞ്ഞു. ബി.പി.സി.എല്ലിന്റെ (ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്) മുഴുവന്‍ ഓഹരിയായ 52.98 ശതമാനവും വിറ്റഴിക്കുന്നതിന് പകരം 20 മുതല്‍ 25 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അവര്‍ റോയ്‌ട്ടേഴ്‌സിനോട് പറഞ്ഞു. വിറ്റഴിക്കലിനെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അതിന്റെ പ്രാരംഭഘട്ടത്തിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.