ഡി.ജെ പാട്ടും വെച്ച് സംഘികൾ ഗണേശോത്സവം രാഷ്ട്രീയ പരിപാടിയാക്കി മാറ്റി: റിജില്‍ മാക്കുറ്റി
ഗണേശോത്സവത്തെ സംഘപരിവാര്‍ ആഭാസകരമായ രീതിയില്‍ രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയെന്ന് റിജില്‍ മാക്കുറ്റി പറഞ്ഞു.
വളരെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടത്തപ്പെടേണ്ട ആഘോഷമാണ് ഗണേശോത്സവം. എന്നാല്‍ സംഘികള്‍ ഡി.ജെ പാട്ടും വെച്ച് ആഭാസകരമായ രീതിയില്‍ ഗണേശോത്സവത്തെ രാഷ്ട്രീയ പരിപാടിയാക്കി മാറ്റുകയാണെന്ന് റിജില്‍ മാക്കുറ്റി വിമര്‍ശിച്ചു. ഇതിനെതിരെ വിശ്വാസികള്‍ രംഗത്തിറങ്ങണമെന്നും ഫേസ്ബുക്കില്‍ കുറിച്ചു.
പയ്യാമ്പലം കടപ്പുറത്ത് അടിഞ്ഞ ഗണേശ വിഗ്രഹത്തിന്റെ ചിത്രവും കുറിപ്പിന് താഴെ പങ്കുവെച്ചാണ് റിജില്‍ മാക്കുറ്റിയുടെ വിമര്‍ശനം. ഭക്തിയുടെ മൊത്ത കച്ചവടക്കാര്‍ തങ്ങളാണെന്നാണ് സംഘികള്‍ പറയുന്നത്. അവര്‍ നടത്തുന്ന ഗണേശോത്സവത്തെ ആരെങ്കിലും ചോദ്യം ചെയ്താല്‍ ഹിന്ദു വിരുദ്ധരെന്ന് ചാപ്പയടിക്കലാണ് സംഘികളുടെ പ്രധാന പണി.