സര്‍ക്കാര്‍ ഓണ്‍ലൈന്‍ ടാക്‌സി കേരള സവാരിക്ക് പണിക്കിട്ടി; സര്‍വീസില്ല

സര്‍ക്കാര്‍ ഓണ്‍ലൈന്‍ ടാക്‌സി കേരള സവാരിക്ക് പണിക്കിട്ടി; സര്‍വീസില്ല

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് 'കേരള സവാരി'ക്ക് പ്രവര്‍ത്തനം നടത്താന്‍ സാധിച്ചില്ല. ചിങ്ങം ഒന്നിന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അറിയിച്ചെങ്കിലും ആപ്ലിക്കേഷന്‍ ആളുകള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ പ്ലേ സ്റ്റോറില്‍ നിന്ന് കിട്ടുന്നില്ലെന്നാണ് പരാതി.  യാത്രക്കാര്‍ക്ക് ന്യായവും മാന്യവുമായ സേവനം ഉറപ്പു വരുത്താനും ഓട്ടോ ടാക്‌സി തൊഴിലാളികള്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭ്യമാക്കാനും കേരള സവാരിയിലൂടെ സാധിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡാണ് 'കേരള സവാരി' സേവനം ആരംഭിക്കുന്നത്. പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകൃത നിരക്കില്‍ സുരക്ഷിതമായ യാത്ര കേരള സവാരി ഉറപ്പാക്കുമെന്നായിരുന്നു വാഗ്ദാനം.