സിംബാവെയില്‍ വെളളമില്ല; ഇന്ത്യന്‍ ടീമിനോട്  കുളി അധികം വേണ്ടെന്ന്

സിംബാവെയില്‍ വെളളമില്ല;   ഇന്ത്യന്‍ ടീമിനോട്  കുളി അധികം വേണ്ടെന്ന്

ഏകദിന പരമ്പരയ്ക്കായി സിംബാബ്വെയില്‍ എത്തിയ ഇന്ത്യന്‍ ടീമിനോട് വെള്ളം സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ബിസിസിഐ നിര്‍ദ്ദേശം. കുളിയ്ക്കാന്‍ അധികം വെള്ളം ഉപയോഗിക്കരുതെന്ന് താരങ്ങള്‍ക്ക് ബിസിസിഐ നിര്‍ദ്ദേശം നല്‍കി. നാളെ മുതലാണ് സിംബാബ്വെയ്‌ക്കെതിരായ ഏകദിന പരമ്പര ആരംഭിക്കുക. മൂന്ന് മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്. വെള്ളത്തിന്റെ ഉപയോഗം എത്രയധികം കുറയ്ക്കാന്‍ കഴിയുമോ അത്രയും കുറയ്ക്കണമെന്നാണ് നിര്‍ദ്ദേശം. ഇന്ത്യന്‍ ടീം താമസിക്കുന്ന ഹോട്ടലില്‍ വെള്ളത്തിന് ക്ഷാമമില്ലെങ്കിലും പൊതുജനങ്ങള്‍ വെള്ളത്തിനായി ബുദ്ധിമുട്ടുന്ന സമയത്ത് ധാരാളിത്തം കാണിക്കരുതെന്ന് ബിസിസിഐ നിര്‍ദ്ദേശം നല്‍കി. ജലക്ഷാമം പരിഗണിച്ച് പൂള്‍ സെഷനും റദ്ദാക്കി. ഹരാരെയില്‍ ജലക്ഷാമം രൂക്ഷമാണ്. വരള്‍ച്ചയല്ല, വെള്ളം ശുദ്ധീകരിച്ച് ശുദ്ധജലമാക്കുന്നതിന് വേണ്ട രാസവസ്തുക്കളുടെ അഭാവമാണ് ജലദൗര്‍ലഭ്യതയ്ക്ക് കാരണം.