അതിജീവിതയെ അപമാനിച്ചു; എല്‍ഡിഎഫിനെതിരെ മഹിളാ കോണ്‍ഗ്രസ് പരാതി നല്‍കി
നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ അപമാനിച്ചുവെന്ന് ആരോപിച്ച് എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരെ യുഡിഎഫ് വനിതാ കമ്മീഷനില്‍ പരാതി നല്‍കി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജെബി മേത്തറാണ് വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത്. മുന്‍ മന്ത്രി എം എം മണി, ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരെ പ്രതി ചേര്‍ത്താണ് മഹിളാ കോണ്‍ഗ്രസ് വനിതാ കമ്മീഷന് പരാതി നല്‍കിയത്. മൂവരുടെയും ചില പ്രതികരണങ്ങള്‍ അതിജീവിതയെ സമൂഹത്തില്‍ ആക്ഷേപിക്കുന്ന തരത്തിലാണ്. ഭരണഘടനാ പദവിയിലിരിക്കുന്ന ആളുകളും ഇപ്പോള്‍ ആ സ്ഥാനങ്ങള്‍ വഹിക്കുന്ന ആളുകളും ബോധപൂര്‍വം അതിജീവിതയെ സമൂഹത്തിന് മുന്നില്‍ ആക്ഷേപിക്കുന്ന തരത്തിലാണ് ചില പ്രസ്താവനകള്‍ നടത്തിയിരിക്കുന്നത്. ആ പ്രസ്താവനകള്‍ അതിജീവിതയ്ക്ക് മാത്രമല്ല, സ്ത്രീകളെ പൊതുവായി അപമാനിക്കുന്ന തരത്തിലാണ്. ഇക്കാര്യത്തില്‍ കൃത്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് യുഡിഎഫ് മഹിളാ കോണ്‍ഗ്രസ് വനിതാ കമ്മിഷന് പരാതി നല്‍കിയത്.