അഞ്ചു ദിവസം ഇടി മിന്നലോട് കൂടിയ മഴക്ക് സാധ്യത

മെയ് നാലോടെ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി

അഞ്ചു ദിവസം ഇടി മിന്നലോട് കൂടിയ മഴക്ക് സാധ്യത

മെയ് നാലാം തിയ്യതിയോടുകൂടി തെക്കൻ ആൻഡമാൻ കടലിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തുടർന്നുള്ള 24 മണിക്കൂറിൽ ഇത് ന്യുനമർദ്ദമായി ശക്തിപ്രാപിച്ചേക്കാം.

അതേസമയം, തെക്കേ ഇന്ത്യക്ക് മുകളിൽ നിലകൊള്ളുന്ന ന്യുനമർദ്ദ പാത്തിയുടെയും കിഴക്ക്- പടിഞ്ഞാറൻ കാറ്റുകളുടെ സംയോജനത്തിന്റെയും സ്വാധീനത്താൽ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടി മിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.