കെ റെയിൽ കൊല റെയിൽ: രമേശ് ചെന്നിത്തല
ഒരാളെയും കുടിയൊഴിപ്പിക്കാൻ അനുവദിക്കില്ല
കെ റെയിൽ കൊല റെയിൽ എന്ന് മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം എൽ എ. കേരളത്തെ കൊലയ്ക്ക് കൊടുക്കുന്ന പദ്ധതിയാണ് കെ റെയിൽ. അതിൽ നിന്നും കേരളത്തെ രക്ഷിക്കാനാണ് ഞങ്ങൾ കല്ലുകൾ പിഴുതെറിയുന്നത്. പാർട്ടിക്കാരെ ഉപയോഗിച്ച് എത്ര അടിച്ചമർത്താൻ നോക്കിയാലും പിന്നോട്ട് പോകില്ല.ഒരാളെയും കുടിയൊഴിപ്പിക്കാൻ അനുവദിക്കില്ല. സിൽവർ ലൈൻ സംവാദത്തിൽ നിന്നും ജോസഫ് സി മാത്യുവിനെ ഒഴിവാക്കുന്നു. കെ റെയിൽനെ പിന്തുണച്ച് സർക്കാരിന് മംഗളപത്രം എഴുതുന്നവരെ മാത്രമേ സംവാദത്തിന് വിളിക്കുള്ളു. യു ഡി എഫ് ശക്തമായ പ്രതിഷേധവുമായി മുമ്പോട്ട് പോകും.