ഗോവയില്‍ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് അധികാരമേറ്റു
പനാജി: ഗോവയില്‍ മൂന്നാം തവണയും അധികാരമേറ്റ് ബിജെപി സര്‍ക്കാര്‍. മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് തുടര്‍ച്ചയായി രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞാ ചടങ്ങിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ, ഹരിയാന മുഖ്യമന്ത്രി എംഎല്‍ ഖട്ടര്‍, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എന്നിവര്‍ ഡോ. ശ്യാമ പ്രസാദ് മുഖര്‍ജി എന്നിവര്‍ പനാജിയില്‍ എത്തിയിരുന്നു. വിശ്വജീത് റാണെ, മൗവിന്‍ ഗോഡിഞ്ഞോ, രവി നായിക്, നിലേഷ് കബ്രാള്‍, സുഭാഷ് ശിരോദ്കര്‍, രോഹന്‍ ഖൗണ്ടേ, അറ്റനാസിയോ മോണ്‍സെറേറ്റ്, ഗോവിന്ദ് ഗൗഡെ എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.