കെ സ്വിഫ്റ്റ് ബസിടിച്ച് ഒരാള്‍ മരിച്ചു

കെ സ്വിഫ്റ്റ് ബസിടിച്ച് ഒരാള്‍ മരിച്ചു



തൃശൂരില്‍ കെ സ്വിഫ്റ്റ് ബസ് ഇടിച്ച് ഒരാള്‍ മരിച്ചു. തൃശൂരിലെ കുന്നംകുളത്താണ് സംഭവം. തമിഴ്‌നാട് സ്വദേശിയാണ് മരിച്ചതെന്നാണ് വിവരം. അപകടം നടന്ന വിവരം ഡ്രൈവര്‍ അറിഞ്ഞില്ലെന്നാണ് വാദം. നേരത്തെ ഉദ്ഘാടന ദിവസം തന്നെ രണ്ട് തവണ ബസ് അപകടത്തില്‍ പെട്ടിരുന്നു. ഇതില്‍ അട്ടിമറിയുണ്ടോയെന്ന് അന്വേഷിക്കുന്നതിനിടയിലാണ് പുതിയ അപകടവിവരം പുറത്തുവരുന്നത്.