തൃക്കാക്കരയില്‍ രാഷ്ട്രിയ നിലപാട് പ്രഖ്യാപിക്കാന്‍ കെജ്രിവാളെത്തി
കൊച്ചി: അരവിന്ദ് കെജ്രിവാള്‍ പങ്കെടുക്കുന്ന ജനസംഗമം വൈകിട്ട് അഞ്ചിന് കിഴക്കമ്പലത്ത് നടക്കും. തൃക്കാക്കര ഇലക്ഷനില്‍ എഎപി സ്വീകരിക്കുന്ന രാഷ്ട്രിയ നിലപാട് യോഗത്തില്‍ കെജ്രിവാള്‍ പ്രഖ്യാപിക്കും. ട്വന്റി 20യുമായുള്ള രാഷ്ട്രിയ സഖ്യത്തില്‍ ചേരുന്നതോടെ തൃക്കാക്കരയില്‍ ഇരുകൂട്ടരും സ്വീകരിക്കുന്ന നിലപാട് ഏറെ നിര്‍ണായകമാകും. ട്വന്റി20യുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന യോഗം കേരളത്തില്‍ ആം ആദ്മി പാര്‍ട്ടി നടത്തുന്ന ഏറ്റവും വലിയ പരിപാടിയായാണ് വിലയിരുത്തുന്നത് നേരത്തെ തൃക്കാക്കരയില്‍ മത്സരിക്കേണ്ടതില്ലെന്ന നിലപാടാണ് എഎപി സ്വീകരിച്ചത്. എന്നാല്‍ ആരുടെ പക്ഷം പിടിക്കുമെന്ന് പ്രഖ്യാപിച്ചതുമില്ല. ഈ സാഹചര്യത്തിലാണ് കെജ്രിവാള്‍ ഇന്നലെ കൊച്ചിയിലെത്തിയത്. സര്‍ക്കാരുമായി ഇടഞ്ഞുനില്‍ക്കുന്ന കിറ്റക്‌സ് എംഡി സാബു ജേക്കബാണ് പരിപാടിയുടെ സംഘാടകന്‍.