പ്രതിപക്ഷത്തിന് നേരെ മാധ്യമ ക്യാമറ കണ്ണടച്ചു; സര്‍ക്കാര്‍ ഉത്തരവ് വിചിത്രം
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തില്‍ അപൂര്‍വ്വ മാധ്യമ വിലക്കുമായി സര്‍ക്കാര്‍. പ്രതിപക്ഷത്തിന്റെ സമരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് മാധ്യമങ്ങളോട് വാക്കാല്‍ നിര്‍ദ്ദേശിച്ചു. സഭയ്ക്കുള്ളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ നല്‍കുന്ന പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിപക്ഷത്തിന്റെ പ്രതിഷേധപ്രകടനങ്ങള്‍ക്ക് നേരെ കാമറ ചലിപ്പിക്കാതെ മാറി നിന്നു. സഭയ്ക്കുള്ളിലെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഭരണപ്രതിപക്ഷ വേര്‍തിരിവ് പാടില്ലെന്നാണ് നിയമം. എന്നാല്‍ അതിനെയെല്ലാം കാറ്റില്‍ പറത്തിയാണ് പിആര്‍ടിയുടെ പുതിയ ഇടപെടല്‍. സഭയ്ക്കുള്ളില്‍ പ്രതിപക്ഷം സമരം നടത്തുമ്പോള്‍ കാമറ ഓഫ് ചെയ്തുകളഞ്ഞതിനെതിരെ ശക്തമായ പ്രതിക്ഷേധമാണ് പ്രതിപക്ഷത്തിനുള്ളത്.