ചോദ്യം ചെയ്യലിന് കാവ്യയ്ക്ക് നോട്ടീസ്; ഹാജരാകില്ലെന്ന് നടി

ചോദ്യം ചെയ്യലിന് കാവ്യയ്ക്ക് നോട്ടീസ്; ഹാജരാകില്ലെന്ന് നടി

നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്. രാവിലെ 11 മണിക്ക് ഹാജരാകണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കാവ്യ മാധവന്‍ ഹാജരായേക്കില്ലെന്നാണ് സൂചന. ചോദ്യം ചെയ്യാനെത്തേണ്ട സ്ഥലത്തെ സംബന്ധിച്ച് ധാരണയുണ്ടാകാത്തതാണ് കാരണം. വീട്ടിലെത്തി ചോദ്യം ചെയ്യണമെന്ന് കാവ്യ ആവശ്യപ്പെട്ടു. എന്നാല്‍ അത് അന്വേഷണ സംഘം നിരസിക്കുകയായിരുന്നു.