തൃക്കാക്കര ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യഫലം 8.30ന് 

തൃക്കാക്കര ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യഫലം 8.30ന് 

വാശിയേറിയ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ ഇനി ഏതാനും മണിക്കൂറുകളുടെ കാത്തിരിപ്പുമാത്രം. എറണാകുളം മഹാരാജാസ് കോളജിലെ കൗണ്ടിംഗ് സെന്ററില്‍ നാളെ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ സൂചനകള്‍ എട്ടര മണിയോടെയും അന്തിമഫലം പന്ത്രണ്ട് മണിയോടെയും അറിയാനാകും. തൃക്കാക്കരയില്‍ ഇത്തവണ 68.64 ശതമാനം പോളിം?ഗാണ് രേഖപ്പെടുത്തിയത്. 239 ബൂത്തുകളിലായി 1,35,342 പേരാട്ട് വോട്ടുചെയ്തത്.