ഗാന്ധിജി നട്ട മാവിൻ ചുവട്ടിൽ ​രാഹുൽ ​ഗാന്ധിയുടെ ആദരം

ഗാന്ധിജി നട്ട മാവിൻ ചുവട്ടിൽ ​രാഹുൽ ​ഗാന്ധിയുടെ ആദരം

ഭാരത് ജോഡോ യാത്രയുടെ പതിനാറാം ദിവസമായ ഇന്ന് രാഹുൽ ​ഗാന്ധിക്ക് ആലുവയിൽ സ്നേഹോജ്വല വരവേൽപ്. ഇന്നു പുലർച്ചെ ആലുവ മണപ്പുറത്തുനിന്നു തുടങ്ങി. യാത്ര തുടങ്ങുന്നതിനു മുൻപ് രാഹുൽ ​ഗാന്ധി യുസി കോളെജിലെത്തി, നൂറു വർഷം മുൻപ് ​ഗാന്ധിജി നട്ട മാവിൻ ചുവട്ടിൽ ​പ്രണാമമർപ്പിച്ചു. ഇവടെ സ്ഥാപിച്ചിരുന്ന ​ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പഹാരവുമണിയിച്ച ശേഷമാണ് രാഹുൽ ​ഗാന്ധി യാത്ര തുടങ്ങിയത്. യുസി കോളെജ് ​ഗ്രൗണ്ടിൽ രാഹുൽ ​ഗാന്ധി കല്പവൃക്ഷവും നട്ടു.
ഇന്ത്യയെ ഒരു കുടുംബമായി കണക്കാക്കിയാൽ നാം എല്ലാവരും ഒരുമിച്ചു നിൽക്കുമെന്നു രാഹുൽ ​ഗാന്ധി. നമ്മൾ പരസ്പരം അം​ഗീകരിക്കും. പരസ്പരം സ്നേഹിക്കും, സ്വീകാര്യതയും കൂട്ടുത്തരവാദിത്വവും കൂടുമെന്ന് യാത്രയ്ക്കു തുടക്കം കുറിച്ച് രാഹുൽ ​ഗാന്ധി പറഞ്ഞു.

വിദ്യാർഥികൾ, നഴ്സുമാർ,അധ്യാപകർ, വികലാം​ഗർ തുടങ്ങിയവർ വഴിനീളെ രാഹുലിനെ കാത്തു നിന്നു. പലരും ​രാഹുലിനെ കെട്ടിപ്പുണർന്നു. അവരെ ചേർത്തു പിടിച്ചാണ് അദ്ദേഹം തുടർന്ന് നടന്നത്. ആലുവ ദേശത്തു നിന്നു തുടങ്ങിയ യാത്ര അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ വിശ്രമിച്ചു. വൈകുന്നേരം ചിറയം ബസ് സ്റ്റാൻഡിൽ നിന്നു തുടങ്ങിയ യാത്ര രാത്രി ചാലക്കുടി ക്രസന്റ് കൺവെൻഷൻ സെന്ററിൽ രാത്രി ഭക്ഷണവും വിശ്രമവും.