റഷ്യയെ തർക്കാൻ ശ്രമിക്കുന്നവരെ ആണവായുധം കൊണ്ട് നേരിടുമെന്ന് ഭീഷണി
ലോകം മഹായുദ്ധത്തിലേക്കോ
റഷ്യയെ തർക്കാൻ ശ്രമിക്കുന്നവരെ ആണവായുധം കൊണ്ട് നേരിടുമെന്ന് ഭീഷണി. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ വിശ്വസ്തയും, റഷ്യൻ പ്രചാരണ ക്യാമ്പയിൻ മേധാവിയും, സർക്കാർ മാധ്യമത്തിന്റെ എഡിറ്ററുമായ മാർഗരത്ത സിമോന്യൻ ഒരു ചാനൽ ചർച്ചയിൽ വെളിപ്പെടുത്തി. യുദ്ധത്തിൽ റഷ്യ തോൽക്കുകയാണെങ്കിൽ ആണവായുധ ബട്ടൺ അമർത്തിന്നതിന് പുടിൻ മടിക്കില്ല. നമ്മൾ തോറ്റാൽ മൂന്നാം ലോക യുദ്ധം ഉണ്ടാവും. നമ്മൾ ആരെന്ന് ലോകം അറിയുമെന്നും ചർച്ചയിൽ മാർഗരത്ത പറഞ്ഞു.
അതിന് മുമ്പ് മറ്റൊരു പ്രസ്താവനയിൽ യുക്രൈനെ സഹായിക്കുന്ന നാറ്റോ രാജ്യങ്ങളുടെ സൈനിക താവളങ്ങൾ അക്രമിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സക്കറോവ പറഞ്ഞിരുന്നു. ഈ വാർത്തകൾ വളരെ ആശങ്കയോടെയാണ് ലോകം കാണുന്നത്.