താക്കറെയെ ചേർത്തുള്ള പുതിയ പേരിനായി ശിവസേന
ശിവസേന പാർട്ടിയെ പുതിയ രൂപത്തിൽ അവതരിപ്പിക്കാനായി ഉദ്ധവ് താക്കറെയുടെ ശ്രമം. പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ച സാഹചര്യത്തിൽ പാർട്ടി പേരും പുതിയ തെരഞ്ഞെടുപ്പ് ചിഹ്നവും ലഭിക്കുന്നതിനുവേണ്ടി ശ്രമങ്ങൾ ആരംഭിച്ചു
ശിവസേന ബാലാസാഹിബ് താക്കറെ, ശിവസേന ഉദ്ധവ് ബാലാസാഹിബ് താക്കറെ എന്നീ പേരുകളാണ് ഉദ്ധവ് നോട്ടമിടുന്നത്. ഇക്കാര്യം സൂചിപ്പിച്ചുള്ള അപേക്ഷ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിക്കഴിഞ്ഞു. കമ്മീഷന് പട്ടികയിൽ നിന്ന് ലഭ്യമായ ചിഹ്നങ്ങളിൽ നിന്ന് ശിവസേനയുടെ അമ്പും വില്ലും ചിഹ്നത്തിന് സമാനമായത് കണ്ടെത്താനുള്ള ശ്രമവും നടക്കുന്നുണ്ട്.
ശിവസേനാ പൈതൃകത്തിൽ അവകാശവാദം ഉന്നയിച്ച് ഉദ്ധവ് താക്കറെ, ഏക്നാഥ് ഷിൻഡെ വിഭാഗങ്ങൾ തർക്കത്തിലായതോടെ തെരഞ്ഞടുപ്പ് കമ്മീഷൻ പേരും ചിഹ്നവും ശനിയാഴ്ച മരവിപ്പിച്ചിരുന്നു.
കമ്മീഷന്റെ തീരുമാനം വരുന്നത് വരും ഇരുവിഭാഗങ്ങൾക്കും പാർട്ടി പേരും ചിഹ്നവും ഉപയോഗിക്കാനാകില്ല. അന്ധേരി ഈസ്റ്റ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.