തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ബിജെപി പി സി ജോര്‍ജിനെ ഉപേക്ഷിക്കും
തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പി സി ജോര്‍ജിനെ ബിജെപി ഉപേക്ഷിക്കുമെന്ന് രമേശ് ചെന്നിത്തല. അല്ലെങ്കില്‍ പിസി ജോര്‍ജ് ബിജെപിയെ കൈവിടും. പി സി ജോര്‍ജിന്റെ നാടകത്തിന് സര്‍ക്കാര്‍ കൂട്ടുനിന്നെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒട്ടും ആത്മാര്‍ത്ഥതയില്ല. തെരഞ്ഞെടുപ്പിന് ശേഷം ബിജെപി പി സി ജോര്‍ജിനെ കൈവിടും, അല്ലെങ്കില്‍ പിസി ജോര്‍ജ് ബിജെപിയെ കൈവിടും. തൃക്കാക്കര യുഡിഎഫിന്റെ ശക്തിദുര്‍ഗമാണ്. നല്ല ആത്മവിശ്വാസമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.'തൃക്കാക്കര യുഡിഎഫിന്റെ ശക്തിദുര്‍ഗമാണ്.അതുകൊണ്ടു തന്നെ ഞങ്ങള്‍ക്ക് നല്ല ആത്മവിശ്വാസമുണ്ട്. സ്ഥാനാര്‍ത്ഥിക്ക് നല്ലൊരു മേല്‍കൈ ആദ്യം മുതലേ ലഭിക്കുകയുണ്ടായി. കോണ്‍ഗ്രസിന് ഒരുകാലവും ഉണ്ടാകാത്ത ഐക്യവും യോജിപ്പും യുഡിഎഫിന്റെ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ദൃശ്യമായിരുന്നു. ജനങ്ങള്‍ക്ക് സര്‍ക്കാരിനെതിരെയുള്ള എതിര്‍പ്പ് വളരെ വ്യക്തമാണ്. ആ വികാരം പ്രതിഭലിക്കുന്നുണ്ട്. വിലക്കയറ്റം കൊണ്ട് ബുദ്ധിമുട്ടുന്നവര്‍, പെട്രോള്‍ ഡീസല്‍ വില വര്‍ധനവ്, ഉള്ള തൊഴില്‍ നഷ്ടപ്പെട്ട ആളുകളുടെ പ്രയാസങ്ങള്‍ ഇതെല്ലം തെരെഞ്ഞെടുപ്പിനെ ബാധിക്കും. യുഡിഎഫിന് വലിയ പ്രതീക്ഷയാണ് തൃക്കാക്കരിയില്‍'