ചിന്തന്‍ ശിബിര്‍ തീരുമാനം അട്ടിമറിച്ചുവെന്ന കാരണത്താൽ കെപിസിസി പട്ടിക തിരിച്ചയച്ചു.
കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനാകെ തിരിച്ചടി നല്‍കികൊണ്ട് കെപിസിസി അംഗങ്ങളുടെ പുനസംഘടനാ പട്ടിക റിട്ടേണിംഗ് ഓഫീസര്‍ തിരിച്ചയച്ചു. ചിന്തന്‍ ശിബിരത്തിലെ തീരുമാനത്തെ അട്ടിമറിച്ചെന്നാണ് പരാതി. ഇതാണ് തിരിച്ചയക്കാന്‍ കാരണം. ചെറുപ്പക്കാർക്കോ, വനിതകള്‍ക്കോ പട്ടികജാതിക്കോ മതിയായ പ്രാതിനിധ്യം പട്ടികയില്‍ ഇല്ലെന്നാണ് റിട്ടേണിംഗ് ഓഫീസര്‍ ചൂണ്ടിക്കാണിക്കുന്നത്.
റിട്ടേണിംഗ് ഓഫീസറായ പരമേശ്വര ഗുരുതരമായ പല ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷം ഒരു ഭാരവാഹി സ്ഥാനത്ത് തുടരരുതെന്ന ചിന്തന്‍ശിബിര്‍ തീരുമാനം സംസ്ഥാനം അട്ടിമറിച്ചുവെന്നും റിട്ടേണിംഗ് ഓഫര്‍ ആരോപിക്കുന്നു. ചിന്തന്‍ ശിബിരിലെ തീരുമാനം സംസ്ഥാനം ഗൗരവത്തിലെടുത്തില്ലെന്ന വിലയിരുത്തല്‍ ഹൈക്കമാന്‍ഡിന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടുണ്ട്. ഗ്രൂപ്പുകളൊക്കെ ഇത്തവണ വഴിമാറിയിരുന്നു. 280 അംഗങ്ങളുടെ പട്ടികയാണ് കെപിസിസി തയ്യാറാക്കിയത്. ഉദയ്പൂരിലെ തീരുമാനം കേരളത്തിലെ ആരും അറിഞ്ഞിട്ട് പോലുമില്ലെന്ന അവസ്ഥയാണ്. പത്തും പതിനഞ്ചും വര്‍ഷം പദവികളില്‍ ഇരുന്നവരെ കെപിസിസി പട്ടികയില്‍ പരിഗണിച്ചിട്ടുണ്ട്.