നടിയ്ക്ക് നീതി ലഭ്യമാക്കും; പിടിയുടെ പോരാട്ടം ഏറ്റെടുക്കുമെന്ന് ഉമ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവീതക്ക് നീതീ ലഭിച്ചിട്ടില്ലെന്ന് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. സ്ത്രീകള്‍ക്ക് ഈ നാട്ടില്‍ സുരക്ഷയില്ലാത്ത സ്ഥിതിയാണെന്നും സ്ത്രീ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ടെന്നും ഉമ തോമസ് പറഞ്ഞു. കേസ് എത് രീതിയിലേക്കും കൊണ്ട് പോകാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. സംഭവത്തില്‍ പി ടി തോമസ് തുടങ്ങി വെച്ച സമരം താനും തുടരുമെന്നും ഉമ തോമസ് വ്യക്തമാക്കി. നേരത്തെ നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്നുവെന്നാരോപിച്ച് ഫ്രണ്ട്സ് ഓഫ് പി ടി ആന്റ് നേച്ചര്‍ നടത്തുന്ന ഉപവാസ സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഉമ തോമസ് എത്തിയിരുന്നു.