ദിലീപിന്റെ അഭിഭാഷകര്‍ക്കും ക്രൈംബ്രാഞ്ചിന്റെ നോട്ടീസ് 

ദിലീപിന്റെ അഭിഭാഷകര്‍ക്കും ക്രൈംബ്രാഞ്ചിന്റെ നോട്ടീസ് 

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്ക് നോട്ടിസ് നല്‍കി ക്രൈംബ്രാഞ്ച്. രാമന്‍പിള്ള അസോസിയേറ്റ്‌സിനാണ് ക്രൈംബ്രാഞ്ച് നോട്ടിസ് നല്‍കിയത്. ഹാക്കര്‍ സായ് ശങ്കറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നോട്ടിസ്. ലാപ്‌ടോപ്പ് അടക്കമുള്ള അഞ്ച് ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ ഹാജരാക്കണമെന്ന് അന്വേഷണ സംഘം അറിയിച്ചു. ദീലീപിന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് ഫോണിലെ വിവരങ്ങള്‍ നീക്കം ചെയ്തതെന്ന് സായ് ശങ്കര്‍ മൊഴി നല്‍കിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പങ്കാളിത്തം തെളിയിക്കാനും ഏറ്റവും നിര്‍ണായകമാകാന്‍ പോകുന്ന ഡിജിറ്റല്‍ തെളിവുകളാണ് സായ് ശങ്കര്‍ നശിപ്പിച്ചത്. ഇതിനിടെ ബാര്‍ കൗണ്‍സില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്ക് നോട്ടിസ് അയച്ചിരുന്നു. അഡ്വ.ബി രാമന്‍പിള്ള, അഡ്വ.സുജേഷ് മേനോന്‍, അഡ്വ.ഫിലിപ്പ് എന്നിവര്‍ക്കാണ് നോട്ടിസ് അയച്ചത്. കേസില്‍ തെളിവ് നശിപ്പിച്ചെന്ന അതിജീവിതയുടെ പരാതിയിലാണ് നടപടി. 14 ദിവസത്തിനകം നോട്ടിസിന് മറുപടി നല്‍കണമെന്നാണ് നിര്‍ദേശം.