കൊലപാതകക്കേസിലെ പ്രതിയുടെ അമ്മയെ വെട്ടിക്കൊന്നു.
ഭർത്താവ് ഗുരുതരാവസ്ഥയിൽ
കൊലപാതകക്കേസിലെ പ്രതിയുടെ അമ്മയെ വെട്ടിക്കൊന്നു. കൊച്ചി പള്ളുരുത്തി വേണാട്ട് പറമ്പ് സ്വദേശിനി സരസ്വതിയാണ് വെട്ടേറ്റ് മരിച്ചത്. അക്രമത്തില്‍ പരുക്കേറ്റ ഭര്‍ത്താവ് ധര്‍മ്മന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അക്രമം ശേഷം പ്രതിയായ ജയന്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പ്രതികാര കൊലപാതകമാണ് നടന്നതെന്ന് പോലീസ് അറിയിച്ചു. ധര്‍മ്മന്റെയും സരസ്വതിയുടെ മകനായ മധു 2011ല്‍ ജയന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് മധു. കഴിഞ്ഞ മാസം പരോളിലിറങ്ങിയ മധു വീട്ടിലെത്തി മാതാപിതാക്കളെ കണ്ടിരുന്നു. മധു ജയിലിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് ജയന്‍ കൊലപാതകം ആസൂത്രണം ചെയ്തതെന്നും പോലീസ് അറിയിച്ചു