വി​ഴി​ഞ്ഞം: ക്യാ​മ്പു​ക​ളി​ൽ കഴിയുന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​തി​മാ​സം 5500 രൂ​പ

വി​ഴി​ഞ്ഞം: ക്യാ​മ്പു​ക​ളി​ൽ      കഴിയുന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​തി​മാ​സം 5500 രൂ​പ

വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് തീ​ര​ശോ​ഷ​ണം മൂ​ലം ക്യാ​മ്പു​ക​ളി​ൽ മാ​റി​ത്താ​മ​സി​ക്കേ​ണ്ടി വ​ന്ന ഓരോ കു​ടും​ബ​ങ്ങ​ൾ​ക്കും  അ​വ​രു​ടെ പു​ന​ര​ധി​വാ​സം വ​രെ പ്ര​തി​മാ​സം 5500 രൂ​പ വീ​തം അ​നു​വ​ദി​ക്കാ​ൻ മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​തി​നാ​വ​ശ്യ​മാ​യ തു​ക റ​വ​ന്യു (ഡി​സാ​സ്റ്റ​ർ മാ​നേ​ജ്‌​മെ​ന്‍റ്), മ​ത്സ്യ​ബ​ന്ധ​നം, ധ​ന​കാ​ര്യം എ​ന്നീ വ​കു​പ്പു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ക​ണ്ടെ​ത്തി വി​ത​ര​ണം ന​ട​ത്തും.

വി​ഴി​ഞ്ഞം പു​ന​ര​ധി​വാ​സ പ​ദ്ധ​തി വേ​ഗ​ത്തി​ലാ​ക്കാ​നും തീ​രു​മാ​നി​ച്ചു. മു​ട്ട​ത്ത​റ​യി​ൽ ക​ണ്ടെ​ത്തി​യ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ സ്ഥ​ല​ത്തു ഫ്‌ളാ​റ്റ് നി​ർ​മി​ക്കും. ഇ​തി​ന്‍റെ നി​ർ​മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കും. ഇ​തി​നാ​യി നി​ർ​മാ​ണ ടെ​ൻ​ഡ​ർ ഉ​ട​ൻ ക്ഷ​ണി​ക്കാ​നും മ​ന്ത്രിസ​ഭ തീ​രു​മാ​നി​ച്ചു.