തോമസ് വീണ്ടും എല്‍ഡിഎഫ് വേദിയിലേയ്ക്ക്; തൃക്കാക്കരയില്‍ ഇടത് പ്രവര്‍ത്തകനാകും 

തോമസ് വീണ്ടും എല്‍ഡിഎഫ് വേദിയിലേയ്ക്ക്; തൃക്കാക്കരയില്‍ ഇടത് പ്രവര്‍ത്തകനാകും 

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന് വേണ്ടി പ്രചരണത്തിന് ഇറങ്ങുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. വികസനത്തിന് വേണ്ടി നില്‍ക്കുമെന്ന തീരുമാനപ്രകാരമാണ് എല്‍ഡിഎഫിനായി പ്രവര്‍ത്തിക്കുന്നതെന്നും അദേഹം പറഞ്ഞു. 12ന് നടക്കുന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുക്കും. നിലവില്‍ താന്‍ എഐസിസി മെമ്പറും പാര്‍ട്ടിയിലെ അംഗവുമാണ്. എന്നാല്‍ കുറച്ചുനാളായി പാര്‍ട്ടിയിലെ കാര്യങ്ങളൊന്നും തന്നെ അറിയിക്കാറില്ല. എല്‍ഡിഎഫിന് വേണ്ടി പ്രവര്‍ത്തിക്കുവാനുള്ള തീരുമാനത്തിന് പിന്നില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വമാണെന്നും അദേഹം പറഞ്ഞു.